ധനകാര്യം

കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തി ; ടിക് ടോകിന് 50 ലക്ഷം ഡോളര്‍ പിഴ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കുട്ടികളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയ കേസില്‍ 'ടിക് ടോകി'ന് 50 ലക്ഷം രൂപയിലേറെ പിഴ. ഫെഡറല്‍ ട്രേഡ് കമ്മീഷനാണ് ലിപ് സിങ്കിങ് ആപ്പായ ടിക് ടോക്കിന് ഭീമന്‍ തുക പിഴയായി വിധിച്ചത്. 

13 വയസിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി യുഎസില്‍ നിര്‍ബന്ധമാണ്. ഈ വ്യവസ്ഥ ടിക് ടോക് ലംഘിച്ചുവെന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കണ്ടെത്തിയത്. ചില്‍ഡ്രണ്‍ ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനം ഗുരുതരമാണെന്ന് സമൂഹ മാധ്യമങ്ങള്‍ മനസിലാക്കുന്നതിനും കൂടിയാണ് ഇത്ര വലിയ തുക പിഴയായി വിധിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ സാധ്യമല്ലെന്നാണ് കമ്പനി പറഞ്ഞിരുന്നതെങ്കിലും  ഈ ചട്ടം പാലിക്കാന്‍ കമ്പനി തയ്യാറായില്ലെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. അക്കൗണ്ട് ഉപയോഗിക്കുന്നത് ഏത് പ്രായത്തിലുള്ള വ്യക്തിയാണെന്ന് എളുപ്പത്തില്‍കണ്ടെത്താമെന്നിരിക്കെ നിരുത്തരവാദപരമായാണ് ആപ്പ് അധികൃതര്‍ പെരുമാറിയത്. 

20 കോടി ആളുകളാണ് ലോകമെങ്ങുമായി ടിക് ടോക് ഉപയോഗിക്കുന്നത്. ഇതില്‍ ആറരക്കോടി ഉപയോക്താക്കളും യുഎസിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലിപ് സിങ്കിങിന് പുറമേ ഡാന്‍സ്, ജിംനാസ്റ്റിക് വീഡിയോകളാണ് ടിക് ടോകില്‍ കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം