ധനകാര്യം

പായുന്ന ട്രെയിനെ 'പിടിച്ച് നിര്‍ത്തി' എംപിമാര്‍; 500 അധിക സ്റ്റോപ്പുകള്‍ അനുവദിച്ചെന്ന് റെയില്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംപിമാരുടെ പ്രത്യേക ആവശ്യപ്രകാരം രാജ്യത്ത് 500 അധിക സ്റ്റോപ്പുകള്‍ ട്രെയിനുകള്‍ക്ക് അനുവദിക്കേണ്ടി വന്നുവന്ന് റെയില്‍വേ. ഫെബ്രുവരി വരെയുള്ള കണക്കുകളാണ് റെയില്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. മുന്‍വര്‍ഷങ്ങളിലും ഇതില്‍ വര്‍ധനവ് ഉണ്ടായിരുന്നു. 

രണ്ടാം യുപിഎ സര്‍ക്കാര്‍ അവസാന ഒരു വര്‍ഷ കാലയളവില്‍ പുതിയതായി 900 സ്റ്റോപ്പുകളാണ് ട്രെയിനുകള്‍ക്ക് അനുവദിച്ചതെന്ന് കണക്കുകള്‍ പറയുന്നു. 2472 സ്റ്റോപ്പുകളാണ് യുപിഎ സര്‍ക്കാര്‍ അനുവദിച്ചത്. 

തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രെയിന് സ്‌റ്റോപ് അനുവദിക്കുന്നതിനായി എംപി മാര്‍ ശുപാര്‍ശ ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ പ്രമുഖരുടെ കൂട്ടതില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി നേതാവ് ബഹുല്‍ സുപ്രിയോയും ഉള്‍പ്പെടുന്നു. ഹൗറ- രാജധാനി എക്‌സ്പ്രസിന് തന്റെ മണ്ഡലമായ അസനോളില്‍ സ്‌റ്റോപ് അനുവദിക്കണമെന്ന സുപ്രിയോയുടെ ആവശ്യം കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അംഗീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്