ധനകാര്യം

വനിതാദിനത്തില്‍ എയര്‍ ഇന്ത്യയുടെ സര്‍പ്രൈസ്; ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ നിയന്ത്രണം വനിതാ ക്രൂവിന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വനിതാ ദിനത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിയന്ത്രണം വനിതകള്‍ മാത്രമടങ്ങുന്ന ക്രൂവിനെ ഏല്‍പ്പിച്ച് എയര്‍ ഇന്ത്യ. പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓപറേറ്റ് ചെയ്യുന്ന 40 ആഭ്യന്തര സര്‍വീസുകളും 12 അന്താരാഷ്ട്ര സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.

നിരവധി വനിതകള്‍ എയര്‍ ഇന്ത്യയുടെ ക്രൂവിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ന് വനിതാ ജീവനക്കാരുടെ ചിറകിലേറി 12 അന്താരാഷ്ട്ര സര്‍വീസുകളും 40 ആഭ്യന്തര സര്‍വീസുകളും നടത്താന്‍ തയ്യാറായിക്കഴിഞ്ഞെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വിനി ലൊഹാനി പറഞ്ഞു. ബി787 ഡ്രീം ലൈനര്‍ വിമാനങ്ങളും ബി777വിമാനങ്ങളുമാണ് അന്താരാഷ്ട്ര യാത്രകളില്‍ വനിതകളുടെ നിയന്ത്രണത്തില്‍ സര്‍വീസ് നടത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം