ധനകാര്യം

ആരാകും അടുത്ത പ്രധാനമന്ത്രി? പ്രവചിച്ചാല്‍ 40 ശതമാനം ഡിസ്‌കൗണ്ട് ! 'ഇലക്ഷന്‍ ലീഗു'മായി സൊമാറ്റോ

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: ആരാകും അടുത്ത പ്രധാനമന്ത്രി? ആകാംക്ഷ എല്ലാവരിലും ഇല്ലേ? എന്നാല്‍ ധൈര്യമായി പ്രവചിക്കൂ, അടുത്ത ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സമ്മാനം നേടാം. വമ്പന്‍ ഡിസ്‌കൗണ്ടാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിങ് ആപ്പായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്. 

'സൊമാറ്റോ ഇലക്ഷന്‍ ലീഗ്' എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നേരത്തേ ഐപിഎല്‍ വിജയികളെ പ്രവചിക്കുന്നതിനും സൊമാറ്റോ ഓഫര്‍ നല്‍കിയിരുന്നു. 

പ്രവചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ടും പ്രവചനം ശരിയാണെങ്കില്‍ 30 ശതമാനം തുക ക്യാഷ്ബാക്കുമാണ് ഓഫര്‍. മെയ് 22 വരെ ആര്‍ക്കും സൊമാറ്റൊയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. എത്ര പ്രവചനങ്ങള്‍ ശരിയാകുന്നുവോ അത്രയും തവണ ക്യാഷ്ബാക്ക് ലഭിക്കും. ഇന്ന വരെ 250 നഗരങ്ങളില്‍ നിന്നായി 32000 ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തുവെന്ന് കമ്പനി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു