ധനകാര്യം

സ്വര്‍ണത്തിന് രേഖയില്ലെങ്കില്‍ 33 ശതമാനം പിഴ; ജനങ്ങളുടെ സ്വര്‍ണത്തില്‍ കണ്ണുവെച്ച് കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രേഖകളില്ലാത്ത സ്വര്‍ണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വര്‍ണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്ക്. ജനങ്ങളുടെ കയ്യിലുള്ള സ്വര്‍ണം നിയമപരമാക്കാന്‍ അവസരം എന്ന പേരിലാണ് പദ്ധതി. 

നിശ്ചിത അളവിലുള്ള സ്വര്‍ണത്തിന് ഇളവ് നല്‍കും. അധികമുള്ളത് പിഴയടച്ച് നിയമപരമാക്കാന്‍ അവസരം നല്‍കും. 30 ശതമാനം നികുതിയും മൂന്ന് ശതമാനം സെസും ആയിരിക്കും ഈടാക്കുക. ഇതിനായി അനുവദിച്ചിരിക്കുന്ന സമയപരിധിക്ക് ശേഷം രേഖയില്ലാതെ സ്വര്‍ണം കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തും. 

എന്നാല്‍ പാരമ്പര്യമായി കൈമാറി വന്ന സ്വര്‍ണത്തിന് രേഖകളില്ലെന്നത് പലര്‍ക്കും തിരിച്ചടിയാവും. ആരാധനാലയങ്ങളിലെ സ്വര്‍ണ നിക്ഷേപം എങ്ങനെ കൈകാര്യം ചെയ്യും എന്നതിലും വ്യക്തതയില്ല. ഗോള്‍ഡ് ആംനസ്റ്റി പദ്ധതി പ്രകാരം കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ ആളുകള്‍ നിര്‍ബന്ധിതരാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്