ധനകാര്യം

ഒറ്റയടിക്ക് 1600 രൂപയുടെ ഇടിവ്; സ്വര്‍ണവില താഴോട്ട്, 40,000ല്‍ താഴെ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില താഴോട്ടാണ്. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്.

പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്.  200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായി.  ഇന്നലെ 100 രൂപയാണ് താഴ്ന്നത്. വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്. 

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചത്. ഒരു ഘട്ടത്തില്‍ ഒരു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആറായിരം രൂപയിലധികം വില വര്‍ധിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു