ധനകാര്യം

5 ജിബി സൗജന്യ ഡേറ്റ പ്രഖ്യാപിച്ച് എയര്‍ടെല്‍; ചെയ്യേണ്ടത് ഇത്രമാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍. പുതിയ 4ജി ഉപയോക്താക്കള്‍ക്കോ   4 ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. 

ഒരു ജിബിയുടെ അഞ്ചു ഡേറ്റ കൂപ്പണുകളാണ് ലഭിക്കുക. വരിസംഖ്യ അടച്ചതിന് ശേഷം 90 ദിവസത്തിനുള്ളില്‍ ഓരോ കൂപ്പണ്‍ വീതം പ്രയോജനപ്പെടുത്താം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റ ലഭ്യമാകും. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.  

സൗജന്യ കൂപ്പണുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു എസ്എംഎസ് അറിയിപ്പ് നല്‍കും. ഒപ്പം, ആപ്പിന്റെ മൈ കൂപ്പണ്‍ വിഭാഗം പരിശോധിക്കാനും കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ