ധനകാര്യം

നികുതിദായകർക്ക് മുന്നറിയിപ്പ്; റിട്ടേൺ സമർപ്പിക്കാനുള്ള അവസാനതീയതി നാളെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ‌ സമർപ്പിക്കാനുള്ള അവസാനതീയതി നാളെ. ഡിസംബർ 31 ന് മുൻപ് റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. 

നിലവിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിഴ ഒടുക്കാതെ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി ഒന്നിലധികം തവണകളായി ഡിസംബർ 31 വരെയാണ് നീട്ടിയത്. എന്നാൽ ഡിസംബർ 31നുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുൻ വർഷങ്ങളിലെ പോലെ പതിനായിരം രൂപ പിഴ ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയെങ്കിൽ പിഴ 1000 രൂപ. അടയ്‌ക്കാനുള്ള നികുതിയിന്മേൽ മാസം 2% പലിശയും കൊടുക്കണം. അകാരണമായി വൈകുന്ന ഓഡിറ്റ് റിപ്പോർട്ടിനും പിഴയുണ്ട്.

2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്തിന്റെ നികുതിയാണ് ഫയൽ ചെയ്യേണ്ടത്. സ്വന്തം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർ ആദായ നികുതി റിട്ടേൺ നൽകേണ്ട അവസാന തീയതി 2021 ജനുവരി 31 വരെ നീട്ടിയെന്നും പുതിയ പ്രസ്താവനയിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ