ധനകാര്യം

പവന് 32,000 രൂപ, സ്വര്‍ണവില പൊളളുന്നു; സര്‍വകാല റെക്കോര്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് രണ്ട് തവണകളായി സ്വര്‍ണവില പവന് 520 രൂപ ഉയര്‍ന്നു. ആദ്യമായി 32,000 എന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. ഗ്രാമിലും  റെക്കോര്‍ഡുണ്ട്. ഒരു ഗ്രാമിന് 4000 രൂപ എന്ന നിരക്കിലാണ് വില എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ പവന് 320 രൂപ വര്‍ധിച്ച് 31800 രൂപയായ സ്വര്‍ണവിലയാണ് പിന്നീടും കൂടി 32000ല്‍ എത്തിയത്. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതാണ് 25 രൂപ കൂടി ഉയര്‍ന്ന് 4000 എന്ന ഉയര്‍ന്ന നിരക്കില്‍ എത്തിയത്.  

ഈ മാസത്തിന്റെ തുടക്കത്തില്‍ 30400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് തുടര്‍ച്ചയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്.  ഒരു ഘട്ടത്തില്‍ വില 29920 രൂപയിലേക്ക് താഴ്ന്നിരുന്നു. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ഈ മാസത്തില്‍ ഇതുവരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 2080 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊറോണ വൈറസ് ബാധയുടെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന തളര്‍ച്ചയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതായാണ് ദൃശ്യമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് അടുക്കുന്നതാണ് വില ഉയരാന്‍ മുഖ്യ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്