ധനകാര്യം

ഇനി ഒരുദിവസം മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എസ്ബിഐ നല്‍കിയ സമയപരിധി നാളെ അവസാനിക്കും. ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2020 ഫെബ്രുവരി 28നകം അക്കൗണ്ടുടമകള്‍ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമായി നല്‍കണം. കെവൈസി വിവരങ്ങള്‍ പരിഷ്‌കരിക്കേണ്ടവരും ഈ സമയപരിധിക്കകം ഇത് പൂര്‍ത്തിയാക്കണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് എസ്ബിഐയുടെ നടപടി. കളളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ച് കെവൈസി മാനദണ്ഡങ്ങള്‍ ഇടപാടുകാര്‍ പാലിക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, െ്രെഡവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്,പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്നിന്റെ പകര്‍പ്പ് മതി വിലാസം തെളിയിക്കാന്‍. അതോടൊപ്പം ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'