ധനകാര്യം

കീശ ചോര്‍ത്തി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു; പവന് 30,000ലേക്ക്; മൂന്നാഴ്ച കൊണ്ട് ഉയര്‍ന്നത് 1680 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില പവന് 30,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില പവന് 29,680 രൂപയായി. 15 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3710 രൂപയായി. അമേരിക്ക- ഇറാന്‍ യുദ്ധഭീഷണിയും, രൂപയുടെ മൂല്യം താഴ്ന്നതും ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

മൂന്നാഴ്ച കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1680 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 13ന് 28,000 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 29,680ല്‍ എത്തി നില്‍ക്കുന്നത്. ഇന്നലെ മാത്രം രണ്ടു തവണയായി 440 രൂപയാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ വര്‍ധന.

കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനം സര്‍വ്വകാല റെക്കോര്‍ഡോടെയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില. ഇതാണ് ഇപ്പോള്‍ തുടര്‍ച്ചയായി തിരുത്തികുറിച്ച് മുന്നേറുന്നത്.

രൂപയുടെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ഇറാന്‍ യുദ്ധഭീഷണിയുമാണ് മുഖ്യമായി സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്