ധനകാര്യം

പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടി. 2021 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

2019-20 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. നവംബര്‍ 30 വരെയാണ് ആദായനികുതി വകുപ്പ് നീട്ടിയത്. ഇതിന്റെ ചുവടുപിടിച്ചാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധിയും നീട്ടിയത്. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍  ചെയ്യാനുള്ള തിയ്യതി ജൂണ്‍ 30 ആക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം അതു നീട്ടി ജൂലൈ 31 വരെയാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!