ധനകാര്യം

സ്വര്‍ണത്തിന് വന്‍ കുതിപ്പ്: 760 രൂപയുടെ വര്‍ധന, പവന്‍ വില വീണ്ടും 32,000ല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 760 രൂപ ഉയര്‍ന്നു. 32,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാം വിലയിലുണ്ടായത് 95 രൂപയുടെ വര്‍ധന.

ശനിയാഴ്ച പവന്‍ വിലയില്‍ 600 രൂപയുടെ ഇടിവുണ്ടായിരുന്നു. ഞായറാഴ്ച മാറ്റമിലാതെ തുടര്‍ന്ന വില പിന്നീട് കുതിച്ചുകയറുന്നതാണ് കണ്ടത്. തിങ്കളാഴ്ച 80 രൂപ ഉയര്‍ന്ന വില ചൊവ്വാഴ്ച 120 രൂപ വര്‍ധിച്ചു. 

കഴിഞ്ഞ മാസം അവസാനവും സ്വര്‍ണ വില 32,000ല്‍ എത്തിയിരുന്നു. പിന്നീട് താഴേക്കിറങ്ങുകയായിരുന്നു.

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ്് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും