ധനകാര്യം

കോവിഡ് പ്രതിസന്ധി ബാധിച്ചില്ല; എസ്ബിഐയുടെ ലാഭത്തില്‍ കുതിപ്പ്, സെപ്റ്റംബര്‍ പാദത്തില്‍ 5246 കോടി അറ്റാദായം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ 5245 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 3375 കോടി രൂപയായിരുന്നു. കിട്ടാക്കടം കുറഞ്ഞതാണ് ലാഭം വര്‍ധിക്കാന്‍ സഹായകമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനവും ഉയര്‍ന്നു. 95,373 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 89,347 കോടിയായിരുന്നു. ആസ്തിയുടെ മൂല്യം ഉയര്‍ന്നതാണ് ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടാന്‍ കാരണം. 

നിഷ്‌ക്രിയാസ്തി 5.28 ശതമാനമായി താഴ്ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 7.19 ശതമാനമായിരുന്നു. കിട്ടാക്കടം 1.59 ശതമാനമായി താഴ്ന്നതായും ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്