ധനകാര്യം

ബോംബെ ഹൗസ് ഇവരുടെ വീടാണ്, തെരുവുനായ്ക്കൾക്കായി പ്രത്യേക കെന്നൽ; രത്തൻ ടാറ്റയുടെ ദീപാവലിയും ​​ഗോവയ്ക്കും സംഘത്തിനുമൊപ്പം

സമകാലിക മലയാളം ഡെസ്ക്

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റയ്ക്ക് നായ്ക്കളെന്നാൽ ഏറെ പ്രിയമാണ്. ടാറ്റാ ഗ്രൂപ്പിന്റെ സുരക്ഷാസംഘത്തിലുള്ള നായ്ക്കൾക്കായി പ്രത്യേക ആശുപത്രിയും സംരക്ഷണ കേന്ദ്രവും വരെ ​ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ദക്ഷിണമുംബൈയിലെ ബോംബെ ഹൗസിലാകട്ടെ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രവുമുണ്ട്. 

മോടിപിടിപ്പിക്കലിനുശേഷം 2018ൽ ബോംബെ ഹൗസ് തുറന്നതുമുതൽ തെരുവുനായ്ക്കൾക്കായുള്ള പ്രത്യേക കെന്നലും ഇ‌വിടെ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷത്തെ രത്തൻ ടാറ്റയുടെ ദീപാവലി ഇവിടുത്തെ തെരുവുനായ്ക്കൾക്കൊപ്പമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ​ഗോവ എന്ന നായയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയുമുണ്ടായി. 

കറുപ്പും വെളുപ്പും നിറമാണ് ​ഗോവയ്ക്ക്. നായ്ക്കുട്ടിയെ ഗോവയിൽനിന്ന് തന്റെ ഒരു സുഹൃത്തിന് ലഭിച്ചതാണെന്നും അതിനാലാണ് ഗോവ എന്ന പേര് നൽകിയതെന്നും ഒരു കമന്റിന് മറുപടിയായി രത്തൻ ടാറ്റ കുറിച്ചു. എല്ലാ ദിവസവും രത്തൻ ടാറ്റ ഓഫീസിലെത്തുമ്പോൾ അദ്ദേഹത്തെ കാത്ത് ഗോവയുണ്ടാകും. ഗോവയ്ക്ക് പ്രത്യേക മുറിയും ബോംബെ ഹൗസിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം