ധനകാര്യം

ഒന്ന് ആശ്വസിക്കാം, ഇന്ന് കൂട്ടിയില്ല, 13 ദിവസത്തെ വർധനവിന് ശേഷം മാറ്റമില്ലാതെ ഇന്ധന വില

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഇന്ധന വില വർധനവിൽ വലഞ്ഞ ജനങ്ങൾക്ക് ഇന്ന് ആശ്വാസദിനം. പെട്രോൾ ഡീസൽ വിലയിൽ ഇന്ന് വർധനവില്ല.  തുടർച്ചയായ പതിമൂന്ന് ദിവസത്തെ വർധനയ്‌ക്ക്‌ ശേഷമാണ് ഇന്ധന വിലയിൽ മാറ്റമില്ലാതെ ഇരിക്കുന്നത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളിന്  90.85 രൂപയാണ്. ഡീ​സ​ൽ ലി​റ്റ​റി​ന് 85.49 രൂ​പ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 92.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 87.22 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ർ​ധി​ച്ച​ത്.  ഇന്ധനവിലയിൽ ഏറ്റവും വലിയ പ്രതിദിന വർധനവായിരുന്നു ഇത്. 

ഇന്ധന വില വർധന തടയാൻ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാൽ സംസ്ഥാനങ്ങൾ ഈ നിർദേശത്തോട് യോജിച്ചേക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്