ധനകാര്യം

കോവിഡ് കാലം: 15 കോടി ശമ്പളം വേണ്ടെന്നു വച്ച് മുകേഷ് അംബാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശമ്പളം വേണ്ടെന്നു വച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുകേഷ് അംബാനി പ്രതിഫലമൊന്നും സ്വീകരിച്ചിട്ടില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 15 കോടി രൂപയായിരുന്നു മുകേഷ് അംബാനിയുടെ ശമ്പളം. പതിനൊന്നു വര്‍ഷമായി ഇതേ ശമ്പളമാണ് മുകേഷ് അംബാനി സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാന്‍ പ്രതിഫലമൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മുകേഷിന്റെ മുറസഹോദരന്മാരായ നിഖില്‍, ഹിതാലാല്‍ മേസ്വാനി എന്നിവരുടെ ശമ്പളം 17 കോടി കമ്മിഷന്‍ ഉള്‍പ്പെടെ 24 കോടി വീതം തന്നെയായി തുടരും. 

എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ പിഎംസ് പ്രസാദ്, പവന്‍ കുമാര്‍ കപില് എന്നിവരുടെ ശമ്പളം 11.99 കോടി, 11.15 കോടി എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്