ധനകാര്യം

ഇന്നും ഇന്ധന വിലയിൽ വർധന, പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂടി; തുടർച്ചയായി മൂന്നാം ദിവസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; തെരഞ്ഞെടുപ്പ് തിരക്കുകൾ പൂർത്തിയായതിന് പിന്നാലെ ദിവസേനയുള്ള ഇന്ധന വർധന വീണ്ടും പുനഃരാരംഭിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടായത്. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. 

ഇതോടെ കൊച്ചിയിലെ പെട്രോൾ വില 91.15 ഉും ഡീസലിന് 87. 87 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 92.97ളും ഡീസലിന് 87.57 രൂപയുമായി വർധിച്ചു. കോഴിക്കോട് 91 രൂപ 36 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 86 രൂപ 7 പൈസയും നല്‍കണം.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. 18 ദിവസത്തിന് ശേഷം ആദ്യമായാണ് ചൊവ്വാഴ്ട പെട്രോള്‍, ഡീസല്‍ വിലയിൽ വർധനവുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു