ധനകാര്യം

ആമസോണ്‍ പ്രൈം മാത്രമല്ല, ഇനി മിനി ടിവിയും; സൗജന്യ വിഡിയോ പ്ലാറ്റ്‌ഫോം 

സമകാലിക മലയാളം ഡെസ്ക്

സൗജന്യ വിഡിയോ സ്ട്രീമിങ് സേവനം മിനി ടിവി അവതരിപ്പിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ആന്‍ഡ്രോയിഡ് ആപ്പിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. വെബ് സീരീസുകള്‍, കോമഡി ഷോ, ടെക്ക് ന്യൂസ്, ഭക്ഷണം, സൗന്ദര്യം, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളുമാി ബന്ധപ്പെട്ട വിഡിയോകളാണ് മിനി ടിവിയില്‍ ഉണ്ടാകുക. 

നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് മിനി ടിവി ലഭ്യമാക്കിയിരിക്കുന്നത്. പിന്നീട് ഐഒഎസ് ആപ്പിലും മൊബൈല്‍ വെബ്ബിലും സേവനം എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ആമസോണിന്റെ വിഡിയോ പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയ്ക്ക് പുറമേയാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 'മിനി ടിവി പൂര്‍ണ്ണമായും സൗജന്യമാണ്. അതിന് പ്രത്യേക ആപ്പ് ആവശ്യമില്ല', ആമസോണ്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്