ധനകാര്യം

വിജയിക്കാൻ ഈ കുട്ടി പഠിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ; വൈറൽ വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലെ ഹൃദ്യവും പ്രചോദനം നൽകുന്നതുമായ കുറിപ്പുകളും പോസ്റ്റുകളും പതിവായി പങ്കുവയ്ക്കുന്ന വ്യക്തിയാണ്  മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്ര. അത്തരത്തിലുള്ള ഒരു വിഡിയോയാണ് അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു ആൺകുട്ടി നിശ്ചദാർഢ്യവും ക്ഷമയും കൊണ്ട് ലക്ഷ്യം നേടിയെടുക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. 

ഒരു ജലാശയത്തിനരികിൽ കപ്പി പോലുള്ള ഒരു ഉപകരണം സ്ഥാപിച്ച് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുകയാണ് കുട്ടി. ഈ നാടൻ ഉപകരണത്തിൽ കൊത്തി രണ്ട് വലിയ മീനുകളാണ് കുട്ടിക്ക് ലഭിച്ചത്. മറ്റാരുടെയും സഹായമില്ലാതെ ഉപകരണം സ്ഥാപിക്കുകയും മീനിനുള്ള ഭക്ഷണം ചൂണ്ടയിൽ കൊളുത്തി എറിയുകയും ക്ഷമയോടെ കാത്തിരുന്ന് ചൂണ്ടയിൽ കൊളുത്തിയ മീനുകളെ വലിച്ച് കരയ്ക്കെത്തിക്കുകയുമായിരുന്നു കുട്ടി. 

നിശ്ചയദാർഢ്യവും ചാതുര്യവും ക്ഷമയും ഒരുമിച്ചാൽ വിജയം നേടാം എന്ന ഫോർമുലയാണ് വിഡിയോയുടെ അടിക്കുറിപ്പായി ആനന്ദ് മഹീന്ദ്ര കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്