ധനകാര്യം

അമുല്‍, മദര്‍ ഡയറി പാലിന്റെ വില വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ അമുല്‍ പാലിന്റെയും മദര്‍ ഡയറി വിപണിയില്‍ ഇറക്കുന്ന പാലിന്റെയും വില വര്‍ധിപ്പിച്ചു. ഇരു പൊതുമേഖല സ്ഥാപനങ്ങളും ലിറ്ററിന് രണ്ടുരൂപ വീതമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു.

ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളും പാലിന്റെ വില വര്‍ധിപ്പിച്ചത്.ഫുള്‍ ക്രീം മില്‍ക്ക് അമുല്‍ ഗോള്‍ഡിന് ലിറ്ററിന് 62 രൂപയാണ് പുതിയ വില. ടോണ്‍ഡ് മില്‍ക്ക് അമുല്‍ താസയ്ക്ക് ലിറ്ററിന് 50 രൂപ നല്‍കണം. അമുല്‍ ശക്തിക്ക് 56 രൂപയാണ് പുതുക്കിയ വില. അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നി മെട്രോ നഗരങ്ങളിലെ വിലയാണിത്.

ഡല്‍ഹി കേന്ദ്രീകരിച്ചാണ് മുഖ്യമായി മദര്‍ ഡയറി പാലിന്റെ വില്‍പ്പന. ഫുള്‍ ക്രീം മില്‍ക്കിന് ലിറ്ററിന് 61 രൂപയാണ് പുതുക്കിയ വില. ടോണ്‍ഡ് മില്‍ക്കിന്റെ വില 51 രൂപയായി ഉയര്‍ന്നു. ഡബിള്‍ ടോണ്‍ഡ് മില്‍ക്കിന്റെ വില 45 രൂപയായി ഉയര്‍ന്നതായി മദര്‍ ഡയറി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

മഞ്ഞപ്പിത്തം പടരുന്നു; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം, കരിമ്പിന്‍ ജ്യൂസിനും നിയന്ത്രണം

''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''