ധനകാര്യം

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമായി വര്‍ധിച്ചു; മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിരക്ക് താഴ്ന്നു. 8.04 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ നഗരമേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നു. 7.2 ശതമാനമായാണ് കുറഞ്ഞത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 9.8 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍