ധനകാര്യം

പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും ഒടിപി; ക്രമീകരണം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് അക്കൗണ്ട് ഉടമ പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഇന്നുമുതൽ മാറ്റം. സുരക്ഷ കണക്കിലെടുത്ത് എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽ നടപ്പാക്കിയത് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വൺ ടൈം പാസ് വേർഡ് വേണം. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴാണ് ഇന്നുമുതൽ വൺ ടൈം പാസ് വേർഡ് നിർബന്ധമാക്കിയത്. 

അക്കൗണ്ടുടമ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ തന്നെ വൺ ടൈം പാസ് വേർഡ് ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്കാണ് ഒടിപി എത്തുക. ഒടിപി നൽകിയ ശേഷമാണ് എടിഎം പിൻ ആവശ്യപ്പെടുക. പിൻ നമ്പർ നൽകിയ ശേഷം ഇടപാട് നടത്താൻ കഴിയുംവിധമാണ് പിഎൻബി എടിഎമ്മുകളിൽ ക്രമീകരണം നടത്തിയിരിക്കുന്നത്. ഒറ്റത്തവണയായി പതിനായിരം രൂപയിലധികം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് സുരക്ഷയുടെ ഭാഗമായി ഒടിപി സംവിധാനം ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്