ധനകാര്യം

വാട്‌സ്ആപ്പ് സേവനവുമായി എല്‍ഐസിയും, പോളിസി ഉടമകള്‍ക്കായി പത്തു സര്‍വീസുകള്‍; അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് സമാനമായി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് സേവനം ആരംഭിച്ചു. എല്‍ഐസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോളിസി ഉടമകള്‍ക്കാണ് എല്‍ഐസിയുടെ വാട്‌സ്ആപ്പ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക.

8976862090 എന്ന മൊബൈല്‍ നമ്പറിലേക്ക് hi എന്ന് ടൈപ്പ് ചെയ്ത് വാട്‌സ്ആപ്പ് വഴി  പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഓട്ടോമാറ്റിക്കായി പോളിസി ഉടമയോട് ഏത് സേവനമാണ് നല്‍കേണ്ടത് എന്ന് ചോദിച്ച് കൊണ്ടാണ് സര്‍വീസ് നല്‍കുന്നത്. സേവനങ്ങളുടെ പട്ടികയില്‍ നിന്ന് ആവശ്യമായത് തെരഞ്ഞെടുത്ത് വിവരങ്ങള്‍ അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.എല്‍ഐസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.

പ്രീമിയം അടയ്‌ക്കേണ്ട തീയതി, ബോണസ് വിവരം, പോളിസി സ്റ്റാറ്റസ്, വായ്പ യോഗ്യത ക്വട്ടേഷന്‍, വായ്പാ തിരിച്ചടവ് ക്വട്ടേഷന്‍, വായ്പാ പലിശ അടയ്‌ക്കേണ്ട തീയതി, പ്രീമിയം പെയ്ഡ് സര്‍ട്ടിഫിക്കറ്റ്, യൂലിപ്പ് സ്റ്റേറ്റ്‌മെന്റ്, എല്‍ഐസി സര്‍വീസ് ലിങ്ക്‌സ്, തുടങ്ങി പത്തുസേവനങ്ങളാണ് വാട്‌സ്ആപ്പ് വഴി നല്‍കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും