ധനകാര്യം

എടിഎമ്മില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം; പ്രതിദിന ഇടപാട് പരിധി ഉയര്‍ത്തി കാനറ ബാങ്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന ഇടപാട് പരിധി ഉയര്‍ത്തി പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. എടിഎം, പിഒഎസ്, ഇ- കോമേഴ്‌സ് ഇടപാടുകള്‍ക്ക് ഇത് ബാധകമാണ്.

നിലവില്‍ 40,000 രൂപയാണ് ക്ലാസിക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധി. ഇത് 75000 രൂപയായി കാനറ ബാങ്ക് ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. 

പിഒഎസ് വഴിയുള്ള ഇടപാടുകളുടെ പ്രതിദിന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷമായാണ് ഉയര്‍ത്തിയത്. എന്നാല്‍ ക്ലാസിക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള കോണ്‍ടാക്ട് ലെസ് ഇടപാടുകളുടെ പ്രതിദിന പരിധിയില്‍ മാറ്റമില്ല. 25000 രൂപ തന്നെയായി തുടരും.

പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് പ്രതിദിനം ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. നേരത്തെ ഇത് 50,000 രൂപയായിരുന്നു. പിഒഎസ് ഇടപാടുകളുടെ പരിധി രണ്ടുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി