ധനകാര്യം

രാജ്യത്ത് ഇനി ഒറ്റചാർജർ; കർമസമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

സമകാലിക മലയാളം ഡെസ്ക്


 ‍
ന്യൂഡൽഹി; ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് രാജ്യത്ത് ഒരേതരം ചാർജർ പരിഗണനയിൽ. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഒരു രാജ്യം ഒരു ചാർജർ നടപ്പാക്കുന്നത് പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചു. കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ ഇതുസംബന്ധിച്ച് ബിനോയ് വിശ്വത്തെ രേഖാമൂലം അറിയിച്ചു. ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതികവിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്.

മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് യുഎസ്ബി ടൈപ്പ് സി ചാർജർ യൂറോപ്യൻ യൂണിയൻ നിർബന്ധമാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ പൂർണ്ണമായും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ അടുത്ത വർഷം ഇറങ്ങുന്ന ഐഫോണുകളിൽ സിടൈപ്പ് ചാർജിങ് പോർട്ടൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്