ധനകാര്യം

സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഡീലര്‍മാര്‍ക്ക് ആര്‍ടിഎ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; പുതിയ ഭേദഗതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പന  സുതാര്യമാക്കുന്നതിന് കേന്ദ്ര മോട്ടോർ‌ വാഹന ചട്ടത്തില്‍ ഭേദഗതി. വാഹന ഡീലര്‍മാര്‍ക്ക് അതത് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവന്നത്.കേന്ദ്ര മോട്ടോർ‌ വാഹന ചട്ടത്തിലെ ഇതുള്‍പ്പെടെയുള്ള ഭേദഗതികള്‍ ഏപ്രില്‍ ഒന്നിനു നിലവില്‍ വരും. 

വാഹനം വിറ്റുകഴിഞ്ഞാലും അതിന്റെ രേഖകള്‍ മാറ്റാത്തതുമൂലം ഉടമകള്‍ കുരുക്കിലാകുന്ന സംഭവങ്ങള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.വാഹനം വില്‍ക്കാനായി സെക്കന്‍ഡ് ഹാന്‍ഡ് ഡീലറെ ഏല്‍പിച്ചുകഴിഞ്ഞാല്‍ പിന്നീട് വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു രജിസ്റ്റര്‍ ചെയ്യുന്നതുവരെ ഡീലറിനായിരിക്കും വാഹനവുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തം എന്നതാണ് പ്രധാന മാറ്റം. വാഹനം ഏല്‍പിച്ചാലുടന്‍ ഉടമ ഡീലറുടെ സമ്മതപത്രം ഓണ്‍ലൈനില്‍ ബന്ധപ്പെട്ട ആര്‍ടിഒയ്ക്കു ലഭ്യമാക്കണം.

ഡ്യൂപ്ലിക്കറ്റ് ആര്‍സി (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്), എന്‍ഒസി, ഉടമസ്ഥത മാറ്റാനുള്ള അപേക്ഷ നല്‍കല്‍ തുടങ്ങിയവയ്ക്കുള്ള അധികാരം ഡീലര്‍ക്കുണ്ട്. വില്‍ക്കാന്‍ ഏല്‍പിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണിക്കോ മാത്രമേ റോഡിലിറക്കാവൂ.  വില്‍ക്കുന്നതു വരെ ഓരോ വാഹനത്തിനും ഇലക്ട്രോണിക് ട്രിപ് രജിസ്റ്റര്‍ വച്ച് യാത്രകളുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഭേദഗതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു