ധനകാര്യം

വാട്‌സ്ആപ്പിലൂടെ വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യണോ?, ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്പുകളില്‍ മുന്‍നിരയിലാണ് വാട്‌സ്ആപ്പ്. സങ്കീര്‍ണതകള്‍ ഇല്ലാതെ എളുപ്പം സന്ദേശങ്ങള്‍ അയ്ക്കാന്‍ സാധിക്കും എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നത്. എന്നാല്‍ വലിയ ഫയലുകള്‍ വാട്‌സ്ആപ്പ് വഴി അയക്കാന്‍ കഴിയില്ല എന്നതാണ് പൊതുധാരണ. പലപ്പോഴും ഉയര്‍ന്ന ഫയലുകള്‍ അയക്കേണ്ടി വരുമ്പോള്‍ ടെലിഗ്രാം പോലുള്ള മറ്റു സോഷ്യല്‍മീഡിയ ആപ്പുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

എന്നാല്‍ ഇതിന് പരിഹാരം ഉണ്ടെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. സാധാരണരീതിയില്‍ 16 എംബി വരെ സൈസുള്ള ഫയലുകളാണ് അയക്കാന്‍ സാധിക്കുക. എന്നാല്‍ ഡോക്യൂമെന്റ് ഓപ്ഷന്‍ വഴി ഫയലുകള്‍ അയക്കുകയാണെങ്കില്‍ രണ്ടു ജിബി വരെ സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഡോക്യൂമെന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്ന വിധം താഴെ:

ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നയാളുടെ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക

സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക

മീഡിയ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഡോക്യൂമെന്റ്‌സില്‍ ക്ലിക്ക് ചെയ്യുക

ചിത്രമോ, ഓഡിയോ ക്ലിപ്പോ, വീഡിയോയോ ആവശ്യം ഏതെന്ന് നോക്കി തെരഞ്ഞെടുക്കുക

തുടര്‍ന്ന് ഫയല്‍ പങ്കുവെയ്ക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു