ധനകാര്യം

രാജ്യത്തെ ഏറ്റവും വിലയേറിയ കാർ; റോൾസ് റോയിസ് കള്ളിനൻ സ്വന്തമാക്കി മുകേഷ് അംബാനി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പതിമൂന്നു കോടി രൂപ വില വരുന്ന ആഢംബര കാർ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റോൾസ് റോയ്സ് എസ് യു വിയാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. രാജ്യത്തെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്നാണിത്. 

റോൾസ് റോയിസ് കള്ളിനന്റെ പെട്രോൾ വേരിയന്റ് തെക്കൻ മുംബൈയിലെ ആർടി ഓഫീസാണ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. 2018ൽ റോൾസ് റോയ്സ് പുറത്തിറക്കിയ കാറിന്റെ അടിസ്ഥാന വില 6.95 കോടിയാണ്. എന്നാൽ, കാറിൽ ചില കസ്റ്റമൈസേഷനും ​മൊഡിഫിക്കേഷനും വരുത്തിയതോടെ വില വീണ്ടും ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. 

കാറിനായി പ്രത്യേക നമ്പർ പ്ലേറ്റും മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റത്തവണ നികുതിയായി 20 ലക്ഷം രൂപയാണ് അടച്ചത്. 2037 ജനുവരി 30 വരെ കാറിന്റെ രജിസ്ട്രേഷൻ കാലാവധിയുണ്ട്. 40,000 രൂപ റോഡ് സുരക്ഷനികുതിയായി അടച്ചു. നമ്പർ പ്ലേറ്റിനായി മാത്രം 12 ലക്ഷം രൂപയാണ് റിലയൻസ് മുടക്കിയത്. 0001 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്. സാധാരണയായി നാല് ലക്ഷം രൂപ മുതലാണ് ഈ നമ്പറിന്റെ വില. എന്നാൽ, ഒരിക്കൽ ഈ നമ്പർ നൽകിയതിനാൽ പുതിയ സീരിസിൽ അംബാനിക്ക് 0001 നൽകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍