ധനകാര്യം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മരവിപ്പിച്ചിട്ടില്ല, സര്‍ക്കുലര്‍ വ്യാജം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും(ഡിഎ), പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും(ഡിആര്‍) മരവിപ്പിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഡിഎയും ഡിആറും മരവിപ്പിച്ചു എന്ന നിലയില്‍ പ്രചാരണം നടന്നിരുന്നു. 

എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഡിഎ, ഡിആര്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവൊന്നും ഇറക്കിയിട്ടില്ല. 

ഡിഎ, ഡിആര്‍ മരവിപ്പിക്കും എന്നതിനൊപ്പം മറ്റ് ചില നിര്‍ദേശങ്ങളും വ്യാജ ഉത്തരവിലുണ്ടായിരുന്നു. കോവിഡിനെ നേരിടുന്നതിനായി ഉചിതമായ തരത്തില്‍ സ്ഥലം മാറ്റം, നിയമനം, എന്നിവ നിയന്ത്രിക്കുമെന്നും വ്യാജ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു