ധനകാര്യം

സേവനങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെയും; മാറ്റത്തിന് ഒരുങ്ങി ഇന്ത്യ പോസ്റ്റ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഒരുങ്ങുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക, പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്.

2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പേയ്‌മെന്റ് ബാങ്കിന് തുടക്കമിട്ടത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഇന്ത്യ പോസ്റ്റ് ബാങ്ക് നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ അക്കൗണ്ട് ആരംഭിക്കല്‍, അക്കൗണ്ട് ബാലന്‍സ്, പാസ് വേര്‍ഡും പിനും മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ ആദ്യഘട്ടമായി വാട്‌സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഒരുങ്ങുന്നത്. 

പരീക്ഷം വിജയകരമായാല്‍ പണം പിന്‍വലിക്കല്‍, പാന്‍ നമ്പര്‍ അപ്‌ഡേഷന്‍ തുടങ്ങി കൂടുതല്‍ പ്രാധാന്യമുള്ള സേവനങ്ങള്‍ കൂടി ഇതിന്റെ ഭാഗമാക്കാന്‍ ഇന്ത്യ പോസ്റ്റ് ബാങ്ക് നീക്കം നടത്തുന്നുണ്ട്. വാട്‌സ് ആപ്പുമായി സഹകരിച്ച് കൊണ്ട് വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കാനും പരിപാടിയുണ്ട്. ശമ്പളം വീട്ടുപടിക്കല്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വാട്‌സ് ആപ്പിന്റെ സഹായം തേടാനാണ് ഇന്ത്യ പോസ്റ്റ് ആലോചിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും