ധനകാര്യം

ജോലിയില്‍ നിന്ന് പിരിഞ്ഞ് രണ്ടുദിവസത്തിനകം മുഴുവന്‍ ശമ്പളം, 'ഫൈനല്‍ സെറ്റില്‍മെന്റ്'; പുതിയ വേജ് കോഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുന്ന ജീവനക്കാരന് രണ്ടുദിവസത്തിനകം മുഴുവന്‍ ശമ്പളവും കുടിശ്ശികയും കമ്പനി കൊടുത്തുതീര്‍ക്കണമെന്ന് പുതിയ വേജ് കോഡ്. പുതിയ നാലു തൊഴില്‍ നിയമങ്ങള്‍ ജൂലൈ ഒന്നിന് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

സാധാരണയായി 45 ദിവസം മുതല്‍ 60 ദിവസത്തിനകമാണ് ജീവനക്കാരന്റെ ശമ്പളവും കുടിശ്ശികയും അടക്കമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്. ചില അവസരങ്ങളില്‍ 90 ദിവസം വരെ പോകാറുണ്ട്. ജീവനക്കാരന്‍ പിരിഞ്ഞുപോകുന്ന അവസാന ദിവസം മുതലാണ് കണക്കാക്കുന്നത്. 

എന്നാല്‍ വേജ് കോഡ് അനുസരിച്ച് ജീവനക്കാരന്‍ പിരിഞ്ഞുപോകുന്ന അവസാന ദിവസം മുതല്‍ രണ്ടുദിവസത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ ശമ്പളവും കുടിശ്ശിക തുകയും കൊടുത്തു തീര്‍ക്കണം. രാജി, പുറത്താക്കല്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ശമ്പളം, സാമൂഹിക സുരക്ഷ, തൊഴില്‍ ബന്ധങ്ങള്‍, സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം തുടങ്ങി ജീവനക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ളതാണ് പുതിയ തൊഴില്‍ നിയമങ്ങള്‍.

ഇതിനോടകം തന്നെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. നിലവിലുള്ള 29 നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നാലു തൊഴില്‍ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി