ധനകാര്യം

20 ലക്ഷത്തിനു മുകളില്‍ ബാങ്ക് ഇടപാടിന് പാന്‍ നിര്‍ബന്ധം; പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരു സാമ്പത്തികവര്‍ഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍, അല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുപതു ലക്ഷം രൂപ ബാങ്കില്‍ അല്ലെങ്കില്‍ പോസ്‌റ്റോഫീസില്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ ആധാറോ പാനോ നല്‍കണം. ഒന്നിലധികം അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടെങ്കിലും ഇത് ബാധകമാണ്. 

കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാന്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. മേയ് 26 മുതലാണ് പുതിയ ഉത്തരവിന് പ്രാബല്യം. 

സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ നീക്കം നിരീക്ഷിക്കുകയാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാനും കുറച്ചുകൊണ്ടുവരാനും നടപടി വഴിതെളിക്കും. നിലവില്‍ ദിവസം 50,000 രൂപയോ അതിലധികമോ തുകയുടെ ഇടപാടിന് പാന്‍നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും വാര്‍ഷികപരിധി നിശ്ചയിച്ചിരുന്നില്ല.

ഈ  വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്