ധനകാര്യം

60 കിലോമീറ്റര്‍ സ്പീഡ് വെറും അഞ്ചുസെക്കന്‍ഡില്‍, എസ് യുവി വിഭാഗത്തിലെ വേഗമേറിയ വാഹനം; മഹീന്ദ്ര എക്‌സ് യുവി 300 ടര്‍ബോ സ്‌പോര്‍ട്ട്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പെട്രോള്‍ കോംപാക്ട് എസ് യുവി വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വാഹനം എന്ന് അവകാശപ്പെടുന്ന എക്‌സ് യുവി 300 മഹീന്ദ്ര ടര്‍ബോ സ്‌പോര്‍ട്ട് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയില്‍ ഇറക്കി. 10.35 ലക്ഷം മുതല്‍ 12.90 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. 

1.2 ലിറ്റര്‍ എംസ്റ്റാലിയോണ്‍ ടിജിഡിഐ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. പരമാവധി 250 എന്‍എം വരെ ടോര്‍ക്യൂ ലെവല്‍ എത്താന്‍ ഇത് സഹായിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. ഒക്ടോബര്‍ പത്ത് മുതല്‍ വാഹനത്തിന്റെ ബുക്കിങും ഡെലിവറിയും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

മൂന്ന് കളര്‍ ഓപ്ഷനിലാണ് വാഹനം അവതരിപ്പിച്ചത്. ബ്ലാക്ക് റൂഫ് ടോപ്പോട് കൂടിയ ബ്ലേസിങ് ബ്രോണ്‍സ്,  വൈറ്റ് റൂഫ് ടോപ്പോട് കൂടിയ നപ്പോളി ബ്ലാക്ക് , ബ്ലാക്ക് റൂഫ് ടോപ്പോട് കൂടിയ പേള്‍ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് വാഹനം. 

ആറ് സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷന്‍, സ്‌പോര്‍ട്ടി ലുക്ക്, ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയേഴ്‌സ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 60 കിലോമീറ്റര്‍ വേഗതയിലേക്ക് എത്താന്‍ അഞ്ചു സെക്കന്‍ഡ് മതി. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് മൈല്‍ഡ് ഹൈബ്രിഡ് സ്റ്റാര്‍ട്ട- സ്റ്റോപ്പ് സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. 18.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്