ധനകാര്യം

വായ്പാ ചെലവ് ഉയരുമോ?, പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നു; ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:രാജ്യത്ത്‌ പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.41 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസം ഇത് ഏഴു ശതമാനമായിരുന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ചെലവ് ഉയര്‍ന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണം. ഇതോടെ റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വര്‍ധിപ്പിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു