ധനകാര്യം

ഐഫോണ്‍ 12ന് 40,000 രൂപയില്‍ താഴെ, ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഓഫറുകളുടെ പെരുമഴ; 80 ശതമാനം വരെ ഇളവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉത്സവസീസണില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും പ്രഖ്യാപിച്ച ആദായവിൽപന ആരംഭിച്ചു. 
ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ പ്ലസ് അംഗങ്ങള്‍ക്കും ആമസോണില്‍ പ്രൈം അംഗങ്ങള്‍ക്കും ഇന്ന് തന്നെ വില്‍പന തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും. 

ഗാഡ്ജെറ്റുകള്‍, ലാപ്ടോപ്പുകള്‍, മൊബൈലുകള്‍, സ്മാര്‍ട് വാച്ചുകള്‍, ടിവികള്‍ എന്നിവയ്ക്കും മറ്റും വിഭാഗങ്ങളിലുളള ഉപകരണങ്ങള്‍ക്കും 80 ശതമാനം വരെ കിഴിവാണ് ഫ്‌ലിപ്പ്കാര്‍ട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. കൂടാതെ, ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 8 ശതമാനം കിഴിവും 5 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ എല്ലാ ദിവസവും രാവിലെ 12 നും 8 നും വൈകുന്നേരം 4 നും പുതിയ 'ക്രേസി ഡീലുകള്‍' ഉണ്ടാകും.

ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി സ്മാര്‍ട് ഫോണുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാണ്. മികച്ച എക്സ്ചേഞ്ച് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ ഡീലുകള്‍, സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും ഫ്‌ലിപ്പ്കാര്‍ട്ടും ആമസോണും നല്‍കുന്നുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 25നും ഫ്‌ലിപ്കാര്‍ട് ബിഗ് ബില്യന്‍ ഡേയ്‌സ് 30നും അവസാനിക്കും. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ക്ക് 80 ശതമാനം വരെ ഓഫറാണ് ഇരു സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകളും ഉണ്ടാവും. ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും ഏറ്റവും അധികം വില്‍പന നടത്തുന്ന സീസണുകളിലൊന്നാണ് ഇത്.

ഐഫോണുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. കൂടാതെ, മോട്ടറോള, സാംസങ്, റിയല്‍മി, പോക്കോ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി സ്മാര്‍ട് ഫോണുകളും വലിയ കിഴിവോടെ ലഭ്യമാകും. ഐഫോണ്‍ 12, ഐഫോണ്‍ 11, ഐഫോണ്‍ 13 സീരീസ് ഉള്‍പ്പെടെയുള്ള മോഡലുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാണ്. ഐഫോണ്‍ 13ന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ 54,990 രൂപയാണ് വില. ഐഫോണ്‍ 13 പ്രോവിന് ആമസോണില്‍ 99,900 രൂപയാണ് വില.

ഐഫോണ്‍ 12ന് ആമസോണില്‍ 40000 രൂപയില്‍ താഴെയായിരിക്കും വില. ശരിയായ വില ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. വന്‍ വില കിഴിവാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. ആമസോണില്‍ എംഐ സ്മാര്‍ട്ട് ബാന്‍ഡ് ആറിന് 2499 രൂപയാണ് വിലയിട്ടിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'