ധനകാര്യം

ദീപാവലി സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത  വര്‍ധിപ്പിച്ചു. ക്ഷാമബത്തയില്‍ നാലുശതമാനത്തിന്റെ വര്‍ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും. അടുത്ത മാസങ്ങളില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ കൂടെ കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശിക ചേര്‍ത്ത് നല്‍കും. 

എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍ തീരുമാനം സാധാരണയായി മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഉണ്ടാവാറ്.നേരത്തെ മാര്‍ച്ചിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ അടിസ്ഥാനശമ്പളത്തിന്റെ 34 ശതമാനമാണ് ക്ഷാമബത്ത. പുതിയ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 38 ശതമാനമായി ഉയരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?