ധനകാര്യം

സെന്‍സെക്‌സ് 70,000 പോയിന്റ് കടന്നു; ഓഹരി വിപണിയില്‍ ഇന്നും 'ബുള്ളിഷ് ട്രെന്‍ഡ്'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് കടന്ന് മുന്നേറുന്നു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം.

ദിവസങ്ങളായി ബുള്ളിഷ് ട്രെന്‍ഡിലാണ് ഓഹരി വിപണി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നതിന് പിന്നാലെയാണ് സെന്‍സെക്‌സും നിക്ഷേപകര്‍ ഉറ്റുനോക്കിയിരുന്ന നിര്‍ണായക ലെവല്‍ ആയ 70,000 മറികടന്നത്.

നിലവില്‍ 200 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.ഒഎന്‍ജിസി, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്. സിപ്ല, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ആശുപത്രി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ