ധനകാര്യം

പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കും; ഭവന വായ്പകള്‍ക്ക് ഇളവുമായി എസ്ബിഐ, വിശദാംശങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭവന വായ്പ എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ആശ്വാസവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എല്ലാത്തരം ഭവനവായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 മുതല്‍ നൂറ് ശതമാനം വരെ ഒഴിവാക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഓഗസ്റ്റ് 31 വരെയായിരിക്കും എസ്ബിഐയുടെ ഈ ആനുകൂല്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

റെഗുലര്‍ ഭവന വായ്പകള്‍, എന്‍ആര്‍ഐ വായ്പകള്‍, പ്രിവിലേജ് വായ്പകള്‍ തുടങ്ങി വിവിധ ഭവന വായ്പകള്‍ എടുക്കാന്‍ പോകുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാത്തരം ഭവന വായ്പകള്‍ക്കും ടോപ്പ് അപ്പ് ലോണുകള്‍ക്കും കുറഞ്ഞത് 2000 രൂപയും പരമാവധി 5000 രൂപയുമാണ് പ്രോസസിംഗ് ഫീസ് ഇനത്തില്‍ ഒഴിവാക്കുക. 

പ്രോസസിംഗ് ഫീസിന് വരുന്ന ജിഎസ്ടിയും ഒഴിവാക്കും. ഇത്തരം വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഇനത്തില്‍ 50 ശതമാനമാണ് ഒഴിവാക്കുന്നത്. എന്നാല്‍ ഏറ്റെടുക്കല്‍, പുനര്‍വില്‍പ്പന തുടങ്ങിയവയ്ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ പെട്ടെന്ന് ലഭിക്കുന്ന ഇന്‍സ്റ്റാ ഹോം ടോപ്പ്അപ്പുകള്‍ക്കും വീട് പണയത്തിന് നല്‍കലിനും ഈ ആനുകൂല്യം ലഭിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്