ധനകാര്യം

ഡെബിറ്റ് കാര്‍ഡ് വേണ്ട, യുപിഐ ഉപയോഗിച്ചും ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം; അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മുകളില്‍ നിന്ന് യുപിഐ ഉപയോഗിച്ചും പണം പിന്‍വലിക്കാം. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ സംവിധാനം ആരംഭിച്ചത്. പ്രതിദിനം പരമാവധി രണ്ട് ഇടപാടുകള്‍ വരെ നടത്താം. ഓരോ ഇടപാടിലുമായി പരമാവധി 5000 രൂപ വരെ പിന്‍വലിക്കാം. 

ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടില്ല. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ യുപിഐ അല്ലെങ്കില്‍ അവരുടെ മൊബൈലില്‍ ഐസിസിഡബ്ല്യുയ്ക്കായി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. പണം പിന്‍വലിക്കുന്ന രീതി ചുവടെ:

അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ എടിഎം സന്ദര്‍ശിക്കുക 

യുപിഐ ക്യാഷ് പിന്‍വലിക്കല്‍' തെരഞ്ഞെടുക്കുക

ആവശ്യമായ തുക നല്‍കുക (പരമാവധി 5000 രൂപ)

എടിഎം സ്‌ക്രീനില്‍ ഒരു ക്യൂ ആര്‍ കോഡ് ദൃശ്യമാകും
 
ഐസിസിഡബ്ല്യു പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള യുപിഐ ആപ്പ് ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്യുക.

ഫോണില്‍ യുപിഐ പിന്‍ നല്‍കി നടപടി പൂര്‍ത്തിയാക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും