ധനകാര്യം

മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷ വാര്‍ത്ത; എസ്ബിഐ വീകെയര്‍ നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നീട്ടി. എസ്ബിഐ വീകെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. പുതിയതായി നിക്ഷേപം നടത്തുന്നവര്‍ക്കും കാലാവധി തീര്‍ന്ന നിക്ഷേപങ്ങള്‍ പുതുക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഉയര്‍ന്ന പലിശയാണ് ഈ പദ്ധതിയുടെ ആകര്‍ഷണം. അഞ്ചുവര്‍ഷത്തിനും പത്തുവര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപപദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് ഉയര്‍ന്ന പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50ശതമാനമാണ് പലിശ. ടേം ഡെപ്പോസിറ്റിന് അധിക പലിശ നല്‍കി മുതിര്‍ന്നവരുടെ സമ്പാദ്യം സംരക്ഷിക്കുന്ന നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വീകെയര്‍ എന്നതാണ് എസ്ബിഐയുടെ വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍

'വെടിക്കെട്ട്' ഫോമില്‍ ഓസീസ് കണ്ണുടക്കി; മക്ഗുര്‍ക് ടി20 ലോകകപ്പിന്?

എട മോനെ ഇതാണ് അമേയയുടെ വെയിറ്റ് ലോസ് രഹസ്യം; സിംപിള്‍ ഹെല്‍ത്തി വിഭവം പരിചയപ്പെടുത്തി താരം; വിഡിയോ

'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി