ധനകാര്യം

ഇമേജിലെ ടെക്സ്റ്റ് കോപ്പി ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചിത്രത്തില്‍ നിന്ന് ടെക്സ്റ്റ് എടുക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനിലേക്ക് മാറുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് ടെക്സ്റ്റ് ഡിറ്റക്ഷന്‍ ഫീച്ചര്‍. ചിത്രത്തിലെ ഉള്ളടക്കം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. 

ചിത്രത്തിലെ ടെക്സ്റ്റ് പുതിയ ബട്ടണിന്റെ സഹായത്തോടെ കോപ്പി ചെയ്യാന്‍ സാധിക്കുന്ന വിധമാണ് പുതിയ ഫീച്ചറിന്റെ ക്രമീകരണം. അതേസമയം സ്വകാര്യതയുടെ ഭാഗമായി വ്യൂ വണ്‍സ് ഇമേജ് തെരഞ്ഞെടുത്തവരുടെ ചിത്രത്തിലെ ടെക്സ്റ്റ്, ഈ ഫീച്ചര്‍ വഴി കോപ്പി ചെയ്‌തെടുക്കാന്‍ സാധിക്കില്ല. കഴിഞ്ഞമാസമാണ് ചിത്രങ്ങള്‍ , സ്റ്റിക്കറുകളാക്കി മാറ്റാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി