ധനകാര്യം

'സന്തോഷ വാര്‍ത്ത'; എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് ലഭിക്കും. 

കുറഞ്ഞ ചെലവില്‍ എസി യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് എസി- ത്രീ ടയര്‍ ഇക്കണോമി കോച്ചുകള്‍ റെയില്‍വേ ആരംഭിച്ചത്. എസി- ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതല്‍ ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാല്‍ കഴിഞ്ഞവര്‍ഷം എസി- ത്രീ ടയര്‍ ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്‌കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്.

നിരക്ക് കുറച്ചെങ്കിലും നേരത്തെ പോലെ കിടക്കവിരി ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. എസി- ത്രീ ടയര്‍ കോച്ചില്‍ 72 ബെര്‍ത്തുകള്‍ ആണ് ഉണ്ടാവുക. 80 ബെര്‍ത്തുകളാണ് എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.എസി- ത്രീ ടയര്‍ ഇക്കണോമി ക്ലാസ് ആരംഭിച്ച ആദ്യ വര്‍ഷം 231 കോടിയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്