ധനകാര്യം

തായ്‌ലന്‍ഡിലേക്ക് വിസ വേണ്ട;  ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഈ വര്‍ഷം നവംബര്‍ പത്ത് മുതല്‍ അടുത്ത വര്‍ഷം മെയ് പത്ത് വരെ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യക്കാരെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് തായ് ടൂറിസം ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് മുപ്പത് ദിവസം വരെ തായ്‌ലന്‍ഡില്‍ താമസിക്കാം

നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്. 

ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്. കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയും ഇന്ത്യ, ചൈന,റഷ്യ എന്നിവയുള്‍പ്പടെയുള്ള ഏഴു രാജ്യങ്ങളെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തായ്ലന്‍ഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തില്‍ 2024 മാര്‍ച്ച് 31 വരെയാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'