ധനകാര്യം

പെട്രോള്‍, ഡീസല്‍ വില 300 കടന്നു, ചരിത്രത്തിലാദ്യം; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് പാകിസ്ഥാന്‍ 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില ആദ്യമായി 300 കടന്നു. പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ വില ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ധനമന്ത്രാലയം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ യഥാക്രമം 14.91 രൂപയുടെയും 18.44 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 305.36 പാകിസ്ഥാന്‍ രൂപയായാണ് ഉയര്‍ന്നത്. 311.84 രൂപയാണ് ഡീസല്‍ വില.

പാകിസ്ഥാന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിനെ തുടര്‍ന്ന് പലിശനിരക്ക് ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായി.  നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 305.6 രൂപ നല്‍കേണ്ട സ്ഥിതിയിലാണ് പാകിസ്ഥാന്‍. അടുത്തിടെ നടത്തിയ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാന്‍ കാരണമായതും പ്രതിസന്ധി രൂക്ഷമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും