ഏഥർ റിസ്ത
ഏഥർ റിസ്ത IMAGE CREDIT: atherenergy
ധനകാര്യം

വില 1.09 ലക്ഷം മുതല്‍, 160 കിലോമീറ്റര്‍ മൈലേജ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി; പുത്തന്‍ മോഡലുകളുമായി ഏഥര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു. റിസ്ത എസ്, റിസ്ത ഇസഡ് എന്നി മോഡലുകളാണ് വിപണിയില്‍ ഇറക്കിയത്. 1.09 ലക്ഷം രൂപ മുതലാണ് വില. 2.9 കിലോവാട്ട് അവര്‍ ബാറ്ററി ശേഷിയാണ് റിസ്ത എസിന്. 3.7 കിലോവാട്ട് അവര്‍ ബാറ്ററി ശേഷിയാണ് റിസ്ത ഇസഡില്‍ ക്രമീകരിച്ചിരിക്കുന്നത്.

2.9 kWh വേരിയന്റ് 123 കിലോമീറ്ററും 3.7 kWh വാഹനം 160 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെട്ടു. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.ട്രാക്ഷന്‍ കണ്‍ട്രോള്‍, 56 ലീറ്റര്‍ സ്റ്റോറേജ്, വീതിയേറിയ സീറ്റുകള്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ഫീച്ചറുകളും റിസ്തയിലുണ്ട്. പ്രതിവര്‍ഷം 35 മുതല്‍ 4ം ലക്ഷം വരെ വില്‍പ്പന നടക്കുന്ന ഫാമിലി സ്‌കൂട്ടര്‍ വിപണിയെയാണ് ആഥര്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഹാലോ' എന്ന ബ്രാന്‍ഡ് നാമത്തില്‍ രണ്ടു സ്മാര്‍ട്ട് ഹെല്‍മറ്റുകളും കമ്പനി അവതരിപ്പിച്ചു. ഭാരം കുറഞ്ഞ പതിപ്പിനെ ഹാലോ ബിറ്റ് എന്നാണ് അറിയപ്പെടുക. ഹാലോയുടെ വില 12,999 രൂപയും ഹാലോബിറ്റിന് 4,999 രൂപയുമാണ്.

ഏഥറിന് പ്രതിവര്‍ഷം 4.5 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാനുള്ള നിര്‍മ്മാണ ശേഷിയുണ്ട്. നിലവില്‍ ഏകദേശം 1.5 ലക്ഷം വാഹനങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഏകദേശം 2,400 ഫാസ്റ്റ് ചാര്‍ജറുകളുടെയും 210 സര്‍വീസ് സെന്ററുകളുടെയും ചാര്‍ജിംഗ് ശൃംഖലയും സ്ഥാപനത്തിനുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

റിസ്തയുടെ പിന്‍ഭാഗം വീതി കൂടിയതും ഉയരം കുറഞ്ഞതുമാണ്. ഇത് യാത്രികര്‍ക്ക് എളുപ്പം പിന്‍സീറ്റിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നു. റിവേഴ്‌സ് ബട്ടണ്‍, വാട്ട്സ്ആപ്പ് പ്രവര്‍ത്തനത്തെ അനുവദിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ഫാള്‍സേഫ് ഓപ്ഷന്‍, സ്‌കിഡ് കണ്‍ട്രോള്‍,ഹില്‍ ഹോള്‍ഡ് എന്നിവയാണ് പുതിയ മോഡലിന്റെ മറ്റു സവിശേഷതകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്