പേടിഎം/ ഫയല്‍
പേടിഎം/ ഫയല്‍ 
ധനകാര്യം

പേടിഎമ്മിനെ ഏറ്റെടുക്കുമോ?; വിശദീകരണവുമായി ജിയോ ഫിനാന്‍ഷ്യല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നടപടി നേരിട്ട ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎമ്മിനെ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിലയന്‍സ്. പേടിഎമ്മിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സുമായി ചര്‍ച്ച നടത്തി എന്ന റിപ്പോര്‍ട്ടുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തള്ളിയത്.

വാര്‍ത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയിലും പങ്കെടുത്തിട്ടില്ലെന്നും റെഗുലേറ്ററി ഫയലിങ്ങില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിശദീകരിച്ചു.

പേടിഎമ്മിനെ ഏറ്റെടുക്കാന്‍ വണ്‍ 97മായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചര്‍ച്ച നടത്തി വരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ തള്ളി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് വിശദീകരണം നല്‍കിയത്.

പേടിഎമ്മിനെ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ മുന്നേറിയിരുന്നു. ബിഎസ്ഇയില്‍ 14 ശതമാനം ഉയര്‍ന്ന് 289 രൂപയിലാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിച്ചത്. ഏറ്റെടുക്കല്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന പേടിഎമ്മില്‍ നിന്നും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...