യുപിഐ സേവനം ലഭിക്കുന്ന ഏഴ് വിദേശ രാജ്യങ്ങൾ
യുപിഐ സേവനം ലഭിക്കുന്ന ഏഴ് വിദേശ രാജ്യങ്ങൾ കേന്ദ്രസർക്കാർ എക്സിൽ പങ്കുവെച്ച ചിത്രം
ധനകാര്യം

ഇനി യുഎഇയിലും; യുപിഐ സേവനം ലഭിക്കുന്ന ഏഴ് വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. യുഎഇ അടക്കം ഏഴു രാജ്യങ്ങളില്‍ യുപിഐ സേവനം ലഭിക്കുമെന്നാണ് പട്ടികയില്‍ പറയുന്നത്. പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നടപടി.

ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. ശ്രീലങ്കയ്ക്കും മൗറീഷ്യസിനും പുറമേ ഫ്രാന്‍സ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാന്‍ സാധിക്കുക.

'യുപിഐ ആഗോളതലത്തിലേക്ക്! ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തിലേക്ക് യുപിഐ ഉയര്‍ന്നു. ഒറ്റത്തവണ പേയ്മെന്റ് ഇന്റര്‍ഫേസ് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്'- കേന്ദ്രസര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് പ്രവാസികള്‍ക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് മാസത്തിനകം യുഎഇയിലുള്ള ഇന്ത്യക്കാർക്ക് യുപിഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍