ധനകാര്യം

പലിശനിരക്ക് വീണ്ടും ഉയരുമോ?; പണപ്പെരുപ്പനിരക്ക് ഒന്‍പത് മാസത്തെ ഉയര്‍ന്ന നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഡിസംബറില്‍ 0.73 ശതമാനമാണ് പണപ്പെരുപ്പനിരക്ക്. നവംബറില്‍ ഇത് 0.26 ശതമാനമായിരുന്നു. 2022 ഡിസംബറില്‍ 5.02 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. പിന്നീട് താഴ്ന്ന പണപ്പെരുപ്പനിരക്കാണ് നവംബര്‍ മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം അടക്കമുള്ള ഘടകങ്ങളാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഡിസംബറിലെ പണപ്പെരുപ്പനിരക്കും ഉയര്‍ന്ന നിലയിലാണ്. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഡിസംബറിലെ പണപ്പെരുപ്പനിരക്ക്. 

ഡിസംബറില്‍ 5.69 ശതമാനമായാണ് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. ഇത് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന അഞ്ചുശതമാനം എന്ന നിരക്കിന് മുകളിലാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തന്നെയാണ് ചില്ലറവില്‍പ്പനയില്‍ പ്രതിഫലിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍