പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം എക്സ്പ്രസ്
ധനകാര്യം

ഇനി മറ്റു ആപ്പുകളില്‍ നിന്നും വാട്‌സ്ആപ്പിലേക്ക് മെസേജ് ചെയ്യാം; വരുന്നു പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

പഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്‌സ്ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയും! കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് തോന്നാം. ഈ സേവനം നല്‍കുന്ന ഫീച്ചര്‍ വാട്‌സ് ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്.

ടെലിഗ്രാം, സിഗ്നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്‌സ്ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതായത് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍ പോകുന്നത്. ഇതിനായി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്.

ഐഒഎസ് ബീറ്റാ വേര്‍ഷനില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റ്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മാനുവല്‍ ആയി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ എനേബിള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!